കഴിഞ്ഞ പോസ്റ്റില്‍ ffmpeg റ്റൂള്‍ കൊണ്ടുള്ള ചില ഉപയോഗങ്ങളെ പരാമര്‍ശിച്ചിരുന്നല്ലോ. അതിന്റെ തുടര്‍ച്ച.

6.വീഡിയോയില്‍ നിന്നും ഇമേയ്ജ് എക്സ്ട്രാക്റ്റ് ചെയ്യാന്‍.

ffmpeg -ss 00:00:30 -i inp_video.mp4 -vf scale=800:-1 -vframes 1 outp_image.jpg

ഈ കമാന്‍ഡ്  inp_video.mp4 എന്ന വീഡിയോ ഫയലില്‍ നിന്നും 30-ആം സെക്കന്‍ഡിലെ ഫ്രെയിം ഒരു ചിത്രമാക്കി എക്ട്രാക്റ്റ് ചെയ്ത്  outp_image.jpg എന്ന ചിത്രമാക്കുന്നു. ഈ കമാന്‍ഡ് പ്രകാരം ചിത്രം ഒരു 800px വൈഡ് ചിത്രം ആയാണ് വരിക. -s എന്ന സ്വിച്ച് ഉപയോഗിച്ച് നിങ്ങള്‍ക്ക് ആവശ്യമുള്ള കൃത്യം ഡയമെന്‍ഷനുകള്‍ സ്പെസിഫൈ ചെയ്യാം.

7.  വീഡിയോ റീസൈസ് ചെയ്യല്‍

ffmpeg -i vid.mp4 -s 400×300 -c:a copy res.mp4

ഒരു ഡയമന്‍ഷനിലുള്ള vid.mp4 എന്ന വീഡിയോ ഫയലിനെ -s സ്വിച്ച് ഉപയോഗിച്ച് 400×300 ഡയമന്‍ഷനിലാക്കുകയാണി ഈ കമാന്‍ഡ് ചെയ്യുന്നത്. അങ്ങനെ ഉണ്ടാകുന്ന റീസൈസ് ചെയ്ത ഫയല്‍ res.mp4 എന്ന പേരില്‍ സേവ് ചെയ്യുന്നു.

8. ഓഡിയോ ഫയല്‍ ക്രോപ്പ് ചെയ്യാന്‍

ffmpeg -ss 00:00:40 -t 30 -acodec copy -i in.mp3 out.mp3

ഈ കമാന്‍ഡ് in.mp3 എന്ന ഓഡിയോ ഫയലിനെ 40-ആം സെക്കന്‍ഡ് മുതല്‍ 30 സെക്കന്‍ഡേക്ക് മുറിച്ച് out.mp3 എന്ന ഫയലാക്കി സേവ് ചെയ്യുന്നു.

9. വീഡിയോ മ്യൂട്ട് ചെയ്യാന്‍

ffmpeg -i video.mp4 -an mute.mp4

ഈ കമാന്‍ഡ് video.mp4 എന്ന വീഡിയോ ഫയലിന്റെ ഓഡിയോ കമ്പോണന്റ് ഇല്ലാത്ത ഒരു രൂപം സൃഷ്ടിച്ച് mute.mp4 എന്ന ഫയലാക്കി സേവ് ചെയ്യുന്നു.

 

തുടരും..

 

 

 

Advertisements