ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ സാധാരണ ഉപയോഗിച്ചു വരുന്ന റിഥംബോക്സ്, ബാന്‍ഷി തുടങ്ങിയ മ്യൂസിക്ക് പ്ലെയറുകളെ പറ്റി മുന്നേ പറഞ്ഞിരുന്നല്ലേ. ഇന്ന് പറയുന്നത് ടെര്‍മിനലിനകത്തെ ഒരു കുഞ്ഞു മ്യൂസിക്ക് പ്ലെയറിനെ പറ്റിയാണ്. Cmus

Cmus ലൈറ്റ് വെയിറ്റാണ്. അധികം സ്ഥലം ഒന്നും മുടക്കില്ല. അത്യാവശ്യത്തിന് ഒരു മ്യൂസിക്ക് പ്ലെയറിനു ചെയ്യാന്‍ പറ്റുന്നതൊക്കെ ഇതിനെക്കൊണ്ടും പറ്റും താനും. Cmus നെക്കുറിച്ച് ചില അടിസ്ഥാനകാര്യങ്ങളാണ് ഇവിടെ പറയുന്നത്.

deepinscreenshot20170225100702cmus

ഇന്‍സ്റ്റാലേഷന്‍

ഡെബിയന്‍ അടിസ്ഥാന ഓ.എസുകള്‍ക്ക്

 sudo apt-get install cmus

ആര്‍ച്ച് അടിസ്ഥാന ഓ.എസ്സുകള്‍ക്ക്

 sudo pacman -S cmus

ഉപയോഗം

 cmus

എന്ന കമാന്‍ഡാല്‍ cmus ഓപ്പണ്‍ ചെയ്യാം. ഇപ്പോള്‍ ഇതില്‍ മ്യൂസിക്ക് ഫയലുകള്‍ ഒന്നും കാണില്ല. അതിനായി നിങ്ങളുടെ മ്യൂസിക്ക് ഫയലുകള്‍ ഉള്ള ഡയറക്റ്ററി ഇതിലേക്ക് ആഡ് ചെയ്യണം.

:add ~/Path/To/Directory/

എന്ന കമാന്‍ഡ് പ്രസ്തുത ഡയറക്റ്ററിയിലുള്ള മ്യൂസിക്ക് ഫയലുകളെ ലിസ്റ്റ് ചെയ്യും. ശേഷം , , കീകള്‍ ഉപയോഗിച്ച് മ്യൂസിക്ക് ഫയല്‍ സെലെക്റ്റ് ചെയ്യാം. അമര്‍ത്തിയാല്‍ മ്യൂസിക്ക് ഫയല്‍ പ്ലേ ആയിത്തുടങ്ങും. പോസ് ചെയ്യാനും വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാനും c യും സ്റ്റോപ്പ് ചെയ്യാന്‍ v യും കീകള്‍ ഉപയോഗിക്കുന്നു. – + കീകള്‍ ഉപയോഗിച്ച് വോളിയം നിയന്ത്രിക്കാം.

:set softvol=true   -സോഫ്റ്റ്വെയര്‍ വോളിയം കണ്ട്രോള്‍ ഇനേബിള്‍ ചെയ്യാന്‍

:clear  -ഇപ്പോഴത്തെ പ്ലേലിസ്റ്റ് ക്ലിയര്‍ ചെയ്യാന്‍

:save playlist.pls  -ഇപ്പോഴത്തെ പ്ലേലിസ്റ്റ് playlist എന്ന പേരില്‍ സേവ് ചെയ്യാന്‍.

:load playlist.pls  -playlist എന്ന പേരില്‍ സേവ് ചെയ്ത പ്ലേ ലിസ്റ്റ് ലോഡ് ചെയ്യാന്‍

:colorscheme എന്ന കമാന്‍ഡ് കളര്‍ മാറ്റാന്‍ ഉപയോഗിക്കാം. (ഉദാഹരണം :colorscheme xterm-white)

മറ്റ് പല ഫീച്ചറുകളും cmus നല്‍കുന്നു.

Advertisements