GNU’s Not Unix

യൂണിക്സ് , മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ആപ്പിള്‍ മാക്ക് ഓ.എസ് തുടങ്ങിയ പ്രൊപ്പറൈറ്ററി ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ക്ക് ബദലായി വികസിപ്പിച്ച സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ് ഗ്നു/ലിനക്സ്. 1983ല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ആണ് ഗ്നു പ്രൊജക്റ്റിനു തുടക്കം കുറിച്ചത്. 1990കളുടെ തുടക്കത്തോടെ ഗ്നു പ്രോജക്റ്റ് പൂര്‍ത്തിയാതായിരുന്നു. എന്നാല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തെ ഹാര്‍ഡ് വെയറിനോട് ബന്ധിപ്പിക്കുന്ന കേര്‍ണല്‍ എന്ന ഘടകം മാത്രം പൂര്‍ത്തിയായില്ല. ഏതാണ്ടീ സമയത്താണ് ലൈനസ് ടോള്‍വാഡ്സ് എന്ന ഫിന്‍ലാന്‍ഡുകാരന്‍ വിദ്യാര്‍ഥി, ലിനക്സ് എന്ന പേരില്‍ ഒരു സ്വതന്ത്ര കേര്‍ണല്‍ നിര്‍മിച്ചത്. ഇത് ഗ്നു പ്രോജക്റ്റുമായി കൃത്യമായി യോജിക്കുന്ന തരത്തില്‍ ഉള്ളതായിരുന്നു. അങ്ങനെ ഗ്നു പ്രൊജക്റ്റിന്റെ ഭാഗമായി നിര്‍മിച്ച സോഫ്റ്റ്വെയറുകള്‍ക്കൊപ്പം ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പ്രധാനഘടകമായ ലിനക്സ് കേര്‍ണല്‍ ചേര്‍ന്ന് ഗ്നു/ലിനക്സ് എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം പിറവിയെടുത്തു.

സ്വതന്ത്രം

ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ ഗ്നു ജി.പി.എല്‍ (ജെനറല്‍ പബ്ലിക് ലൈസന്‍സ്) നു കീഴില്‍ വരുന്നതാണ്. ജി.പി.എല്ലിനെ നാല് സ്വാതന്ത്രങ്ങളായി വിലയിരുത്താം.

0. സോഫ്റ്റ്വെയറിനെ ഏതാവശ്യത്തിനും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം.

1. സോഫ്റ്റ്വെയറിന്റെ പ്രവര്‍ത്തനം പഠിക്കാനും അതില്‍ മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യം.

3. സോഫ്റ്റ്വെയര്‍ വിതരണം ചെയ്യുന്നതിനുള്ള അവകാശം.

4. സോഫ്റ്റ്വെയറിനെ മെച്ചപ്പെടുത്താനും മെച്ചപ്പെടുത്തിയ പതിപ്പ് പുറത്തിറക്കാനുമുള്ള അവകാശം.

പ്രൊപ്പറൈറ്ററി സോഫ്റ്റ്വെയറുകള്‍ യൂസറിനെ നിയന്ത്രിക്കുമ്പോള്‍ സ്വതന്ത്ര സോഫ്റ്റ്വെയറിനെ യൂസറാണ് നിയന്ത്രിക്കുന്നത്.

ഡിസ്ട്രോകള്‍

പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള സോഫ്റ്റ്വെയറുകള്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തും അല്ലാതെയുമൊക്കെ ഇറങ്ങുന്ന വിവിധ തരം ഗ്നുലിനക്സ് വിതരണങ്ങളെ ഡിസ്ട്രോകള്‍ എന്നു വിളിക്കുന്നു. ശരാശരി യൂസറിനു പരിചയമുള്ള ഉബുണ്ടുവും ലിനക്സ് മിന്റുമൊക്കെ പ്രസിദ്ധ ഡിസ്ട്രോകളാണ്. ഡെബിയന്‍ , ആര്‍ച്ച് , ഫെഡോറ തുടങ്ങിയവ മറ്റ് പ്രധാന ഡിസ്ട്രോകളാണ്.

ubuntu-16-10-desktop-1ഉബുണ്ടു ഗ്നു/ലിനക്സ് 16.10 യാക്കെറ്റി യാക്ക് ( യൂണിറ്റി ഡെസ്ക്ടോപ്പ്)

cinnamonലിനക്സ് മിന്റ് 18.1 സെറീന ( സിനമോണ്‍ ഡെസ്ക്ടോപ്പ് )

Advertisements